JHL

JHL

നന്മയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുക; സി എച്ച് മുത്തലിബ്.

കുമ്പള(www.truenewsmalayalam.com) : അഴിമതിയും സ്വജന  പക്ഷപാതവും വർഗ്ഗീയതയും കൊടികുത്തി വാഴുന്ന ഈ കെട്ട കാലത്ത് നന്മയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് വ്യത്യസ്ത രൂപത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തി ജനക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് മുത്തലിബ് പറഞ്ഞു. വെൽഫെയർ പാർട്ടി മഞ്ചേശ്വരം കമ്മിറ്റി യോഗം ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വംശീയ കാലത്ത് സാമൂഹ്യ നീതിയുടെ കവലാളാവുക' എന്ന തലക്കെട്ടിൽ നടത്തുന്ന പാർട്ടി സംഘടന ക്യമ്പയിനോടനുബന്ധിച്ച്  മണ്ഡലത്തിൽ വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു. പാർട്ടിയിലേക്ക് സമൂഹത്തിൻ്റെ വിവിധ വിഭാഗങ്ങളിൽ നിന്ന് പുതിയ അംഗങ്ങളെ ചേർക്കും. എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യമുള്ള പാർട്ടിയിൽ കൂടുതൽ ആളുകളെ അംഗംഗളാക്കും.

യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് അബ്ദുല്ലത്തീഫ് കുമ്പള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാഹിദ ഇല്യാസ്, ജില്ലാ ട്രഷറർ  അമ്പുഞ്ഞി തലക്ലായ്, ജില്ലാ കമ്മിറ്റി അംഗം കെ രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി ഹമീദ് അമ്പാർ സ്വാഗതവും മൊയ്തീൻ കുഞ്ഞി നന്ദിയും പറഞ്ഞു.


No comments