JHL

JHL

അനുസ്മരണവും, പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

മൊഗ്രാൽ(www.truenewsmalayalam.com) : വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നാടിന്റെ വെളിച്ചമായിരുന്ന കാരണവന്മാരുടെ പെട്ടെന്നുള്ള വിയോഗം നാടിന് നഷ്ടവും, താങ്ങാനാവാത്തതുമാ ണെന്ന് മൊഗ്രാൽ മീലാദ് ട്രസ്റ്റ് മീലാദ് നഗറിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

 ഈ അടുത്ത കാലത്ത് മണ്മറഞ്ഞു പോയ പൊതുപ്രവർത്തകൻ അബ്ദുറഹിമാൻ നാങ്കി, കർഷകനും, മത്സ്യത്തൊഴിലാളി യുമായിരുന്ന മുഹമ്മദ് കുഞ്ഞി -ഹസ്സൻ കുട്ടി, അബ്ദുൽഖാദർ നാങ്കി,മൊയ്‌ദീൻ വലിയ നാങ്കി,പഴയകാല വ്യാപാരികളായിരുന്ന സൈക്കിൾ അബ്ദുറഹ്മാൻ, അബ്ബാസ് നീരാളി എന്നിവരുടെ പേരിലാണ് അനുസ്മരണ യോഗവും,പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചത്.

 അനുസ്മരണ ചടങ്ങ് വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. എംഎം റഹ്മാൻ അധ്യക്ഷത വഹിച്ചു. എംഎ മൂസ അനുസ്മരണ പ്രഭാഷണം നടത്തി. ശാഫി മസ്ജിദ് ഇമാം റിയാസ് മൗലവി, ഖിളർ മസ്ജിദ് ഇമാം മസൂദ് ഫൈസി എന്നിവർ പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകി. എം എ അബ്ദുൽ റഹ്മാൻ സ്വാഗതവും, എം പി അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.

 ചടങ്ങിൽ എം എ കുഞ്ഞഹമ്മദ്, ടി എം മുഹമ്മദ്, പി എം റഷീദ്, മുഹമ്മദ് അബ്കൊ, റാഷിദ് കടപ്പുറം, സൂപ്പി കടപ്പുറം, എം പി ഹംസ, എം എ ഇബ്രാഹിം, കെ എ മുഹമ്മദ്, എംഎസ് അഷ്റഫ്,എം എ ഇക്ബാൽ, ടി എ ജലാൽ,എസ് കെ കാസിം, എം എസ് മുഹമ്മദ് കുഞ്ഞി, സിദ്ദിഖ് പി എസ്, എം എസ് അബ്ദുല്ലക്കുഞ്ഞി, ഉസ്മാൻ കടപ്പുറം, അബ്ദുൽറഹ്മാൻ മാട്ടംകുഴി, കാദർ കടപ്പുറം, മൂസ-ഉമ്പു, നൗഷാദ് എസ് കെ, അഷ്റഫ്- അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു.

 ചടങ്ങിന് ട്രസ്റ്റ് യൂത്ത് അംഗങ്ങളായ ടിപി ഫസൽ,  മിദ്ലാജ് ടി പി,പി എം ജവാദ്, ആഷിർ, സുറൈക്ക്, അദ്നാൻ, ഷാ ഹിം, ഫായിസ്, റാഴി, മിസ്ബാഹ്, ആദിൽ എന്നിവർ നേതൃത്വം നൽകി.


No comments