JHL

JHL

പ്രവാസിയുടെ മൃതദേഹം ആശുപത്രിയിലുപേക്ഷിച്ച് സംഘം സ്ഥലം വിട്ടു. കൊലപാതകമാണെന്ന് സംശയം.

 


ബന്തിയോട് (www.truenewsmalayalam.com) : പ്രവാസിയുടെ മൃതദേഹം ആശുപത്രിയിലുപേക്ഷിച്ച് സംഘം സ്ഥലം വിട്ടു. കൊലപാതകമാണെന്ന് സംശയം.

പ്രവാസിയായ മുഗു സ്വദേശി അബൂബക്കർ സിദ്ദീഖി(32)യാണ് മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചത്.

ചില ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിന്റെ രണ്ട് ബന്ധുക്കളെ പൈവളിഗെ സ്വദേശികളായ ചിലർ രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ട് പോയിരുന്നുവെന്നും, ഇവരെ ബന്ദികളാക്കിയാണ് സിദ്ദീഖിനെ ഗൾഫിൽ നിന്നും നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടികൊണ്ടു പോയതെന്നുമാണ് വിവരം.

ഉച്ചയ്ക്ക് തട്ടിക്കൊണ്ട് പോയ സിദ്ദീഖിനെ രാത്രിയോടെയാണ് ഒരു വാഹനത്തിൽ ബന്തിയോട് ഡി.എം ആശുപത്രിയിലെത്തിച്ചത്.

   ആശുപത്രിയിലെത്തിച്ചവർ വന്ന വാഹനത്തിൽ തന്നെ കടന്നു കളയുകയായിരുന്നു.

 സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഒപ്പം വന്നവർ മുങ്ങിയതോടെ ആശുപത്രി അധികൃതരാണ് സംഭവം പൊലീസിലറിയിച്ചത്.

 മൃതദേഹം പരിയാരം മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

No comments