JHL

JHL

പ്രവാചകനിന്ദ : എസ്.കെ.എസ്.എസ്.എഫ്. പ്രതിഷേധറാലി ഇന്ന്

കാസർകോട് : പ്രവാചകനിന്ദയിൽ പ്രതിഷേധിച്ചവരെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഉത്തർപ്രദേശ് ഭരണകൂടത്തിനെതിരേ എസ്.കെ.എസ്.എസ്.എഫിന്റെ പ്രതിഷേധറാലി വെള്ളിയാഴ്ച നടക്കും. മേഖലാകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ജില്ലയിലെ മജീർ പള്ള, ബന്തിയോട്, കുമ്പള, കാസർകോട്, ചെർക്കള, ബദിയടുക്ക, മുള്ളേരിയ, ഉദുമ, കാഞ്ഞങ്ങാട്, നീലേശ്വരം, പെരുമ്പട്ട, തൃക്കരിപ്പൂർ എന്നീ 12 മേഖലാകേന്ദ്രങ്ങളിൽ വൈകീട്ട് നാലിനാണ് പ്രതിഷേധറാലി നടക്കുക.

No comments