JHL

JHL

3000 കോടി കുടിശ്ശിക പിരിക്കാൻ നടപടിയില്ല; വൈദ്യുതി നിരക്ക് വർദ്ധനവിന് പിന്നാലെ ഡിപ്പോസിറ്റ് തുകയും, ഉപഭോക്താക്കൾ വിയർക്കുന്നു.

മൊഗ്രാൽ(www.truenewsmalayalam.com) : സംസ്ഥാന വൈദ്യുതി ബോർഡിന് സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുമായി കരണ്ട് ചാർജ് ഇനത്തിൽ വർഷങ്ങളായി പിരിഞ്ഞു കിട്ടാനുള്ള ഏകദേശം  3000 കോടി രൂപയോളം പി രിച്ചെടുക്കാൻ  നടപടി സ്വീകരിക്കാതെ വൈദ്യുതി വകുപ്പ് സാധാരണക്കാരായ ഉപഭോക്താക്കളെ വൈദ്യുതി നിരക്ക് വർധിപ്പിച്ചും, വർഷാവർഷം ഡിപ്പോസിറ്റ് തുക ഈടാക്കിയും ബുദ്ധിമുട്ടിക്കുന്നത് ന്യായീകരിക്കാനാവാത്ത നടപടിയെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.

 സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് മാത്രം 1200 കോടി രൂപയാണ് കുടിശ്ശിക ഇനത്തിൽ വൈദ്യുതി ബോർഡിന് പിരിഞ്ഞു കിട്ടാനുള്ളത്. കുടിശ്ശിക ലഭിച്ചാൽ ബോർഡിന്റെ സാമ്പത്തികനില മെച്ചപ്പെടുമെന്ന് ബോർഡ് ചെയർമാൻ തന്നെ പറയുന്നുണ്ട്. എന്നിട്ടുപോലും കുടിശ്ശിക  പിരിച്ചെടുക്കാൻ സർക്കാറിന് കഴിയുന്നില്ല. ഇതിനിടയിലാണ് സാധാരണക്കാരായ വൈദ്യുതി  ഉപഭോക്താക്കളെ പിഴിയുന്നത്. വൈദ്യുതി നിരക്ക് വർദ്ധനവും, ഡിപ്പോസിറ്റ് തുക ഈടാക്കുന്നതും  പുനപരിശോധിക്കണമെന്ന് ദേശീയ വേദി യോഗം ആവശ്യപ്പെട്ടു.

കുമ്പളയിലെ തട്ടുകട വ്യാപാരി മൊയ്‌ദീൻ, ബാവച്ച കുമ്പള എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. യോഗത്തിൽ പ്രസിഡണ്ട്‌ എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി ടി കെ ജാഫർ സ്വാഗതം പറഞ്ഞു

എംഎം റഹ്മാൻ, റിയാസ് കരീം, വിജയകുമാർ,.എം എ മൂസ, മുഹമ്മദ് അബ്ക്കോ,മുഹമ്മദ് മൊഗ്രാൽ, ഖാദർ മൊഗ്രാൽ,അഷ്‌റഫ്‌ പെർവാഡ്, അബ്ദുല്ലകുഞ്ഞി നട്പ്പളം, മുഹമ്മദ് അഷ്‌റഫ്‌ സാഹിബ്‌, എം എ ഇക്ബാൽ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ,ടി എ ജലാൽ, എം എസ് മുഹമ്മദ് കുഞ്ഞി, എം എച് അബ്ദുൽ ഖാദർ, എച് എം കരീം എന്നിവർ സംബന്ധിച്ചു. ട്രഷറർ മുഹമ്മദ് സ്മാർട്ട് നന്ദി പറഞ്ഞു.


No comments