ദേശീയപാത വികസനം; എടുത്ത് മാറ്റിയ മോട്ടർ പുനസ്ഥാപിച്ചില്ല, കുടിവെള്ളം തടസ്സപ്പെട്ട് മൊഗ്രാൽ കടവത്ത് നിവാസികൾ.
മൊഗ്രാൽ ഭാഗത്തേക്ക് കുടിവെള്ളം വിതരണം ചെയ്തിരുന്ന കുമ്പള വാട്ടർ അതോറിറ്റിയുടെ മോട്ടോറാണ് ദേശീയപാത നിർമ്മാണ തൊഴിലാളികൾ എടുത്ത് മാറ്റിയത്. മറ്റൊരിടത്തേക്ക് ഉടൻ മാറ്റി സ്ഥാപിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചിട്ടുണ്ടെങ്കിലും ഇത് വരെ നടപടി ഉണ്ടായിട്ടില്ല. മൊഗ്രാൽ കടവത്തെ ഇരുപതോളം വീടുകൾ ഇതിനെ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നത്.മോട്ടോർ പുനസ്ഥാപിക്കാത്തത് മൂലം ആഴ്ചകളോളമായി ശുദ്ധജല വിതരണം തടസ്സപെട്ടത് മൊഗ്രാൽ കടവത്ത് നിവാസികൾക്ക് തീരാദുരിതമായി മാറിരിക്കുകയാണ്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് മൊഗ്രാൽ കടവത്ത് സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ്.
വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം പുനസ്ഥാപിക്കാനാവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് മൊഗ്രാൽ കടവത്ത് സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബും മൊഗ്രാൽ ദേശീയവേദിയും ആവശ്യപ്പെട്ടു.
Post a Comment