JHL

JHL

ധാർമിക ബോധമുള്ളവരാകാൻ ഭൗതിക വിദ്യാഭ്യാസത്തിനോടൊപ്പം മതവിദ്യാഭ്യാസവും അനിവാര്യം; കുമ്പോൽ തങ്ങൾ

ആരിക്കാടി(www.truenewsmalayalam.com) : മൂല്യ ശോഷണം അധികരിക്കരിക്കുന്ന വർത്തമാന സാമൂഹ്യ ജീവിതത്തിൽ ധാർമിക ബോധമുള്ള പുതു തലമുറ വളർന്ന് വരാൻ ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം  മത വിദ്യാഭ്യാസവും കരകതമാകണമെന്നും അതിന് അത്തരം മത ഭൗതിക വിദ്യകേന്ദ്രങ്ങൾ വളർന്ന് വരണമെന്നും കുമ്പോൽ സയ്യിദ് ആറ്റക്കോയ തങ്ങൾ പ്രസ്താവിച്ചു 

എം.ക്യു പ്രീ-സ്ക്കൂൾ ആരിക്കാടി ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ .


എം ക്യു പ്രീ സ്കൂൾ ഇസ്ലാമിക ചിട്ടയോടു കൂടി ലോകോത്തര നിലവാരമുള്ള ഒക്സ്ഫോർഡ് സ്കൂൾ എഡുകേഷനുമായി സമുന്നയിപ്പിച്ച കരികുലമാണ് മുന്നോട്ട് വെക്കുന്നത് 

കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കാർള അദ്ധ്യക്ഷത വഹിച്ചു.

കുമ്പള ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.എ റഹ്മാൻ ആരിക്കാടി കുമ്പള ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ ആരിഫ് , ചൈൽഡ് വെൽഫെയർ ഓഫീസർ കുമ്പള എ എസ് ഐ രതീഷൻ, ഖിളർ ജുമാമസ്ജിദ് ഖത്തീബ് കബീർ ഫൈസി പെരിങ്കടി, ഖിളർ ജുമാ മസ്ജിദ് ജനറൽ സെക്രട്ടറി എ.കെ മുഹമ്മദ്,  ബി.കെ മൊയ്തു ഹാജി ആശംസാ പ്രസംഗം നടത്തി 

എം ക്യു പ്രീസ്കൂൾ ചെയർമാൻ മുഹമ്മദ് മഖ്സൂസ് സ്വഗതവും എo ക്യു എഡുകേഷണൽ ട്രസ്റ്റ് കൺവീനർ ബി.എം മൊയ്തു നന്ദിയു പറഞ്ഞു.


No comments