JHL

JHL

പ്രവാസിയെ കൊലപ്പെടുത്തി ആശുപത്രിയിലുപേക്ഷിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ.

കുമ്പള(www.truenewsmalayalam.com) : പ്രവാസിയെ കൊലപ്പെടുത്തി ആശുപത്രിയിലുപേക്ഷിച്ച സംഭവം, ഒരാൾ കസ്റ്റഡിയിൽ.

സീതാംഗോളി മുഗു സ്വദേശിയും ദുബൈ പ്രവാസിയായ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി ബന്ധമുള്ളയാളാണ് കസ്റ്റഡിയിലായതെന്നാണ് വിവരം.

 ഇയാളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഇയാളുടെ പങ്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളുവെന്നും, സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

സിദ്ദീഖിനെ തട്ടികൊണ്ടു പോയ സംഘം സഞ്ചരിച്ചതെന്ന് കരുതുന്ന കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 സിദ്ദീഖിനെ തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പ് സഹോദരൻ അൻവറിനേയും ബന്ധു അൻസാരിയെയും സംഘം തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി മർദിച്ചവശരാക്കിയിരുന്നു. 

മംഗ്ളുറു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ മൊഴിയെടുക്കാൻ കുമ്പള സിഐ പ്രമോദും സംഘവും രാത്രി തന്നെ മംഗളൂരുവിൽ ചെന്നിരുന്നെങ്കിലും മൊഴിയെടുക്കാൻ സാധിച്ചിരുന്നില്ല.

അതിനിടെ സിദ്ദീഖിൻ്റെ മരണവുമായി ബന്ധപ്പെട്ട് മറ്റൊരു സഹോദരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പോസ്റ്റ് മോർടം റിപോർട്ടനുസരിച്ച്  കൊലക്കേസ് രജിസ്റ്റർ ചെയ്യാനാണ് പൊലീസ് തീരുമാനം.

 സിദ്ദീഖിനെയും സഹോദരനെയും ബന്ധുവിനെയും ഡോളർ ഇടപാടുമായി ബന്ധപ്പെട്ട് ഉള്ള പ്രശ്നത്തിൽ തട്ടികൊണ്ടുപോയത് പൈവളിഗെയിലെ പ്രബല ഗ്രൂപിൽ പെട്ടവരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

 നൂർ ശാ എന്നയാളാണ് തട്ടികൊണ്ടു പോകൽ സംഘത്തിൻ്റെ സൂത്രധാരനെന്നും പൊലീസിന് വിവരം ലഭിച്ചതായി പറയുന്നു.


No comments