JHL

JHL

പാഠപുസ്തകത്തിൽ നിന്ന് കവി കിഞ്ഞണ്ണ റൈ നീക്കം ചെയ്യാനുള്ള ശ്രമം പ്രതിഷേധാർഹം: കോൺഗ്രസ്

കുമ്പള: പാഠ്യപദ്ധതി പരിഷ്കരണത്തിൻ്റെ ഭാഗമായി കവി കയ്യാർകിഞ്ഞണ്ണ റൈയുടെ പാഠഭാഗങ്ങൾ നീക്കം ചെയ്യാനുള്ള കർണാടക സർക്കാരിൻ്റെ ശ്രമം പ്രതിഷേധാർഹമാണെന്ന്‌ കുമ്പള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. കർണാടക ഏകീകരണത്തിനായി പ്രവർത്തിച്ച കവിയുടെ ജീവിതത്തെക്കുറിച്ച് പുതു തലമുറ പഠിക്കേണ്ടതില്ലെന്ന് കാഴ്ചപ്പാട് പ്രത്യേക അജൻഡയുടെ ഭാഗമാണ്.ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യർക്ക് എന്ന് ഉദ്ഘോഷിച്ച നാരായണ ഗുരുവിനെക്കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കിയത് അംഗീകരിക്കാൻ പറ്റുന്നതല്ല. പാഠഭാഗങ്ങൾ പുന:സ്ഥാപിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകും. പത്രസമ്മേളനത്തിൽ കുമ്പള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ലക്ഷ്മണ പ്രഭു, ഡി.സി.സി ജനറൽ സെക്രട്ടറി സോമശേഖര, ഡി.സി.സി അംഗം മഞ്ചുനാഥ ആൾ വ, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസിർ മൊഗ്രാൽ, ബ്ലോക്ക്‌സെക്രട്ടറി ലോകനാഥ ഷെട്ടി, പൈവളിഗെ മണ്ഡലം പ്രസിഡൻ്റ് മോഹൻറൈ, കുമ്പള മണ്ഡലം പ്രസിഡൻ്റ് രവി പൂജാരി, യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം മണ്ഡലം ഭാരവാഹി പ്രിഥ്വിരാജ് ഷെട്ടി എന്നിവർ സംബന്ധിച്ചു.

No comments