JHL

JHL

ചെമ്പിരിക്ക കെഎസ്ആർടിസി ബസ് ഒരു ട്രിപ്പ്‌ കൂടുതൽ അനുവദിക്കണം; ചെമ്പിരിക്ക പൗരസമിതി നിവേദനം നൽകി.

ചെമ്പിരിക്ക(www.truenewsmalayalam.com) :  ചെമ്പിരിക്ക കെഎസ്ആർടിസി ബസ് ഒരു ട്രിപ്പ്‌ കൂടുതൽ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചെമ്പിരിക്ക പൗരസമിതി നിവേദനം നൽകി.

കല്ലംവളപ്പ്, ചെമ്പിരിക്ക, കീഴൂർ പ്രദേശത്തുള്ള നൂറ് കണക്കിന് വിദ്യാർത്ഥികളും, നാട്ടുകാരും കെ.എസ്.ആർ.ടി.സി ബസ്സുകളെ ആശ്രയിക്കുന്നവരാണ്.

 നിലവിൽ 7:45, 8.50 എന്നീ സമയങ്ങളിലാണ് ബസ്സ് ഉള്ളത്. നേരത്തെ രാവിലെ 8:10 ന്  ഉണ്ടായിരുന്ന ട്രിപ്പ് കാൻസൽ ചെയ്തത് വിദ്യാർത്ഥികൾക്ക് വലിയ പ്രയാസമാണുണ്ടാക്കുന്നത്.

 ആതിനാൽ 8:10 ന് കല്ലംവളപ്പിൽ നിന്നും പുറപ്പെടുന്ന രീതിയിൽ ബസ്സ് സർവ്വീസ് പുനഃരാരംഭിക്കണമെന്നും കൂടാതെ വെകുന്നേരം 3.40 നുള്ള ബസ്സ് 10 മിനുറ്റ് വൈകി കാസറഗോഡ് നിന്നും വിടാനും പൗരസമിതി ആവശ്യപ്പെട്ടു.

സ്കൂൾ വിദ്യാർഥികളോട് ബസ്സ്‌ ജീവനക്കാർ മോശം രീതിയിൽ പെരുമാറുന്നതിനെതിരെയും പൗരസമിതി ചൂണ്ടിക്കാട്ടി.

പൗരസമിതി ചേർമാൻ ദാവൂദ് ചെമ്പിരിക്ക, കുന്നിൽ മുഹമ്മദ്‌ കുഞ്ഞി, കരുണൻ, ശരീഫ് ചെമ്പിരിക്ക, അബ്ബാസ് പരീക്ക, ഹബീബ് ചെമ്പിരിക്ക തുടങ്ങിയവർ ചേർന്നാണ് നിവേദനം നൽകിയത്.


No comments