മഹാത്മ കോളേജിൽ വായനദിനം ആചരിച്ചു
കുമ്പള: കുമ്പള മഹാത്മ കോളജിൽ വായനദിനം ആചരിച്ചു. മലയാളികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്താൻ ജീവിതം ഉഴിഞ്ഞുവച്ച ഒരു മഹത് പ്രതിഭയായിരുന്നു പി.എൻ. പണിക്കരെന്ന് വായനദിന പരിപാടികൾ ഉത്ഘാടനം ചെയ്തു കൊണ്ട് കോളജ് വൈസ്പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ഉളുവാർ അനുസ്മരിച്ചു.
സീനിയർ സ്റ്റാഫ് സന്ധ്യ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഇസ്മായിൽ ആരിക്കാടി, ബിന്ദു, അബ്ദുൽ റഹ്മാൻ, വിദ്യാർത്ഥികളായ തമീസ, മുഹമ്മദ് മിസ്ബാഹ്, സയീദ്, ഷഹമ എന്നിവർ പ്രസംഗിച്ചു.
കൂടുതൽ പുസ്തകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കോളജ് ലൈബ്രറി വിപുലീകരിക്കാൻ തീരുമാനിച്ചു.
Post a Comment