JHL

JHL

ക്ഷേത്രക്കുളത്തിൽ വീണ് വിദ്യാർത്ഥി മുങ്ങി മരിച്ചു.

ഉദിനൂർ(www.truenewsmalayalam.com) : ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രക്കുളത്തിൽ ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു.

 വലിയപറമ്പ ഇടയിലക്കാട്ടെ ബർണാഡ്ജിൻസി ദമ്പതികളുടെ മകനായ അലനാണ് (15) മരിച്ചത്.

സ്ക്കൂൾ വിട്ടുവന്നയുടൻ കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയ അലൻ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.

ഫയർഫോഴ്സ് എത്തി പുറത്തെടുത്ത് പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

No comments