JHL

JHL

എക്സൈസ് പരിശോധന; സ്ത്രീ ഉൾപ്പെടെ മൂന്നു പേർ എംഡിഎംഎയുമായി പിടിയിൽ.

കാസർകോട്(www.truenewsmalayalam.com) : എക്സൈസ് സംഘം രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി ഒരു സ്ത്രീ ഉൾപ്പെടെ 3 പേരെ അറസ്റ്റ് ചെയ്തു.

 കയ്യാർ ചേവാർ കുണ്ടക്കരയടുക്കത്തെ സഫിയയുടെ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച 4.58 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. സംഭവത്തിൽ സഫിയയും മകൻ അസ്റുദ്ദീനും പ്രതിയാണെന്നു എക്സൈസ് സംഘം അറിയിച്ചു. സർക്കിൾ ഇൻസ്പെക്ടർ ടോണി ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

വാഹനത്തിൽ കടത്തുകയായിരുന്ന 2 ഗ്രാം എംഡിഎംഎയുമായി ഉദുമ പാക്യാര കണ്ണംകുളത്തെ വി.പി.സുഹൈൽ (28) പാലക്കുന്ന് മുതിയക്കാലിലെ മുഹമ്മദ് നൗഷാദ് (36) എന്നിവരെ എക്സൈസ് സബ് ഇൻസ്പെക്ടർ കെ.സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം  പിടികൂടിയത്. 


No comments