JHL

JHL

ഐജി കപ്പ് ഫുട്ബോൾ കാസർഗോഡ് ജില്ലാ പോലീസ് ചാമ്പ്യൻമാർ.

കാസർഗോഡ്(www.truenews.malayalam.com) : കണ്ണൂരിൽ വെച്ച് നടന്ന 9 ജില്ലാ പോലീസ് ടീമുകൾ പങ്കെടുത്ത മേഖലാ ഫുട്ബോൾ ടൂർണ്ണമെൻറിൽ കാസർഗോഡ് ജില്ലാ പോലീസ് ടീം ചാമ്പ്യൻമാർ.

 അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ കണ്ണൂർ സിറ്റി പോലീസിനെ ടൈം ബ്രേക്കറിൽ ( 4-3 ) പരാജയപ്പെടുത്തി.

 ടൂർണ്ണമെൻ്റിലെ മികച്ച കളിക്കാരനായി കാസർഗോഡിൻ്റെ ദിലീപ് തിരഞ്ഞെടുത്തു.

 കാസർഗോഡിനായി ക്യാപ്റ്റൻ പ്രശാന്ത്, ജ്യോതിഷ്, വിനീത്, സൂരജ്, ഷിജു, ഉമേശ്, വിനീത്.രതീഷ്, ഹരീഷ് സാഗർ, അമർനാഥ്, എന്നിവർ ജേഴ്സി അണിഞ്ഞു.

ടീം കോച്ച് സുബാഷ് ടീം മാനേജർ l കെപിവി രാജീവൻ' കണ്ണൂർ സിറ്റി കമ്മീഷണർ ഇളങ്കോവൻ ഐപിഎസ് വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.


No comments