JHL

JHL

മൊഗ്രാൽ ജിവിഎച്എസ്എസ് പ്രധാനാധ്യാപകൻ എ.മനോജിന് പിടിഎ കമ്മിറ്റി യാത്രയയപ്പ് നൽകി.


മൊഗ്രാൽ(www.truenewsmalayalam.com)  മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 2വർഷത്തെ സേവനത്തിന് ശേഷം സ്ഥലം മാറിപ്പോകുന്ന പ്രധാനാധ്യാപകൻ  മനോജ്‌ എയ്ക്ക് പിടിഎ കമ്മിറ്റി യാത്രയയപ്പ് നൽകി.

 ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ജമീലാ-സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. പുതുതായി ചാർജെടുത്ത പ്രധാനാധ്യാപിക സ്മിത കെ ടി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ സ്വാഗതം പറഞ്ഞു. മനോജ്‌ എയ്ക്ക് മുൻ പ്രധാനാധ്യാപകൻ എം മാഹിൻ മാസ്റ്റർ ഷാൾ അണിയിച്ചു. ഹാദി തങ്ങൾ  പിടിഎ യുടെ മെമന്റോ കൈമാറി.

 മുൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി മുഹമ്മദ് നിസാർ, യൂനാനി മെഡിക്കൽ ഓഫീസർ  ഡോ:ഷക്കീറലി, പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ, എസ് എംസി ചെയർമാൻ കെഎം മുഹമ്മദ്, മൊഗ്രാൽ ജിവിഎച്ച്എസ്എസ് അധ്യാപകരായ മോഹനൻ ശിഹാബ്, ഖാദർ, എസ് എ റഹ്മാൻ,ജോസ് (യുനാനി ഡിസ്‌പെൻസിറി),പി എ ആസിഫ് എംഎം റഹ്മാൻ,റിയാസ് കരീം, സി ദ്ദിഖ് റഹ്മാൻ,ടി കെ ജാഫർ, എം എ മൂസ,അബ്ബാസ് നട് പ്പളം, അഷ്‌റഫ്‌ പെർവാഡ്, അബ്‌കോ മുഹമ്മദ്,  ഹസ്സൻ കൊപ്പളം,എച്എം മുഹമ്മദ്, ഹമീദ് പെർവാട്, ലത്തീഫ് കൊപ്പളം,വിജയകുമാർ എന്നിവർ സംബന്ധിച്ചു. മനോജ്‌ എ യാത്രയയപ്പിന് നന്ദി പറഞ്ഞു.


No comments