JHL

JHL

കുമ്പള മസ്ജിദ് നൂർ മദ്രസ പ്രവേശനോത്സവം നടത്തി

കുമ്പള(www.truenewsmalayalam.com) : കുമ്പള മസ്ജിദ് നൂർ അൽ മദ്രസത്തുൽ ഇസ്‌ലാമിയ പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതി നോടനുബന്ധിച്ച്  പ്രവേശനോത്സവം സംഘടിപ്പിച്ചു.

 കുമ്പള മൈത്രി ഭവനിൽ നടന്ന ചടങ്ങിൽ ജമാഅ ത്തെ ഇസ്‌ലാമി സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി എൻ എം അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു.

 മസ്ജിദ് നൂർ പ്രസിഡൻ്റ് അഡ്വ. എം സി എം അക്ബർ അദ്ധ്യക്ഷത വഹിച്ചു.ജമാ അത്തെ ഇസ്ലാമി ഏരിയാ പ്രസഡൻ്റ് പി എസ് അബ്ദുല്ല കുഞ്ഞി, ഇസ്മായീൽ മാസ്റ്റർ, പി ടി എ പ്രസിഡൻ്റ് ബംബ്രാണ വില്ലേജ് ഓഫീസർ ബദറുൽ ഹുദ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

 മദ്റസാ പ്രിൻസിപ്പൽ ബഷീർ സ്വാഗതവും ബി എം അബ്ദുല്ല നന്ദിയും പറഞ്ഞു. ഫൗസിയ ടീച്ചർ ഖിറാഅത്ത് നടത്തി.

വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.


No comments