JHL

JHL

സൈക്കിൾ റാലി നടത്തി.

കാസർകോട്(www.truenewsmalayalam.com) : ലോക സൈക്കിൾ ദിനത്തിന്റെ ഭാഗമായി നായമാർമൂല ടി.ഐ.എച്ച്.എസ് എസ്.പി.സി യൂണിറ്റ് വിദ്യാനഗര്‍ ചൈല്‍ഡ്  ഫ്രണ്ട്ലി പോലീസ്, ജനമൈത്രി പോലീസ് എന്നിവരുടെ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി.

 കുട്ടികളിൽ ആരോഗ്യ ശീലം വളർത്തുന്നതിന്റെയും ഊർജ്ജ സംരക്ഷണത്തിന്റെയും ബോധവൽക്കരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

 വിദ്യാനഗർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ അബ്‌ദുൾ റസാക്ക്, ടി.ഐ.എച്ച്.എസ്.എസ് ഹെഡ് മാഷ് ശ്രീ നാരായണൻ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.

 നായമാർമൂല സ്കൂളിൽ നിന്നും ആരംഭിച്ച റാലി ബിസി റോഡ്, വിദ്യാനഗർ, മുൻസിപ്പൽ സ്റ്റേഡിയം, പടുവടുക്കം, കളക്ട്ടറേറ്റ്  എന്നിവടങ്ങളിൽ സഞ്ചരിച്ച് സ്കൂളിൽ സമാപിച്ചു.


No comments