JHL

JHL

പഞ്ചായത്ത് വൈസ് പ്രസി ഡന്റ് നാസിർ മൊഗ്രാലിന്റെ നേതൃത്വത്തിൽ ബസ് സ്റ്റാന്റിലെ ഇരുമ്പുകമ്പി മുറിച്ച് മാറ്റി.

കുമ്പള(www.truenewsmalayalam.com) : കുമ്പള ബസ്റ്റാൻഡിൽ വേഗത നിയന്ത്രിക്കാൻ ഉണ്ടാക്കിയ ഹമ്പിൽ നിന്നും സിമന്റും ഇന്റർ ലോക് ചെയ്ത സിമന്റ് കട്ടയും ഇളകിയതിനെ തുടർന്ന്  ഇരുമ്പുകമ്പി യാത്രക്കാർക്കും വിദ്യാർഥികൾക്കും ഭീഷണിയായ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാലിന്റെ ഇടപെടൽ.

സ്റ്റാൻഡിലെ ഇന്റർലോക്കും, കോൺക്രീറ്റിന്റെ ഒരു ഭാഗവും ഇളകിയ തോടെയാണ് കമ്പി പുറത്ത് വന്നിരിക്കുന്നത്.

ഇത് ബസ്റ്റാൻഡിൽ ഇറങ്ങുന്ന യാത്രക്കാരും, വിദ്യാർഥികളും കമ്പി ശ്രദ്ധിക്കാതെ പോയാൽ  കാലിൽ തുളച്ചു  കയറാൻ പാകത്തിലായിരുന്നു. സ്കൂൾ,കോളേജുകൾ തുറന്നതോടെ നൂറുകണക്കിന് വിദ്യാർഥികളാണ് ടൗണിലെത്തുന്നത്.

 വാർത്ത ശ്രദ്ധയിൽപ്പെട്ട നാസർ മൊഗ്രാൽ ജോലിക്കാരുമായി ബസ് സ്റ്റാൻഡിലെത്തി കമ്പി മുറിച്ചു മാറ്റുകയായിരുന്നു. അതിവേഗം നടപടി സ്വീകരിച്ച നാസർ മൊഗ്രാലിനെ വ്യാപാരികളും, യാത്രക്കാരും, വിദ്യാർത്ഥികളും അഭിനന്ദിച്ചു.


No comments