JHL

JHL

മംഗളൂരുവിൽ കോട്ടൺ ഗോഡൗണിന് തീ പിടിച്ചു; ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ കത്തിനശിച്ചു.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ കോട്ടൺ ഗോഡൗണിന് തീ പിടിച്ചു, ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ കത്തിനശിച്ചു.

ഇന്നലെ വൈകീട്ടോടെയാണ് തൗഡുഗോളി ക്രോസിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഉള്ളാൾ സ്വദേശിയായ നൗമാന്റെ ഉടമസ്ഥതയിലുള്ള കോട്ടൺ ഗോഡൗണും നിർമാണ യൂണിറ്റും കത്തിനശിച്ചത്.

എട്ട് ലക്ഷം രൂപയോളം വരുന്ന സാധനങ്ങൾ കത്തിനശിച്ചതായി കണക്കാക്കുന്നു.

പാണ്ഡേശ്വരത്ത് നിന്ന് ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും ഗോഡൗണും യൂണിറ്റും പൂർണ്ണമായും കത്തിനശിച്ചിരുന്നു.

കൊണാജെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്തു.


No comments