JHL

JHL

എ പ്ലസ് ജേതാക്കളെ മുസ്ലിം ലീഗ് അനുമോദിച്ചു.

കുമ്പള(www.truenewsmalayalam.com) : എസ്.എസ്.എൽ സി പരീക്ഷയിൽ കൊടിയമ്മ ഗവ.ഹൈസ്കൂളിൽ നിന്നും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളെ മുസ് ലിം ലീഗ് കൊടിയമ്മ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. 

ഖദീജ, ആയിഷത്ത് ഫഹീമ എന്നിവർക്ക് വാർഡ് കമ്മിറ്റിയുടെ ഉപഹാരവും കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സിയുടെ ക്യാഷ് അവാർഡും മുസ് ലിം ലീഗ് ജില്ലാ കൗൺസിൽ അംഗംഅഷ്റഫ് കൊടിയമ്മ, മണ്ഡലം കൗൺസിൽഅംഗം പി.ബി ഇബ്രാഹീം,അബ്ദുൽ റഹിമാൻ പൂക്കട്ട എന്നിവർ നൽകി.     മുസ്‌ ലിംലീഗ് വാർഡ് ജന: സെക്രട്ടറി അബ്ബാസ് കൊടിയമ്മ, കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി ജന: സെക്രട്ടറി അബ്ദുൽ റഹിമാൻ പൂക്കട്ട, അബ്ദുല്ല ഇച്ചിലംപാടി, യൂത്ത് ലീഗ് ശാഖ വൈസ് പ്രസിഡണ്ട് അബ്ബാസ് എം എം കെ തുടങ്ങിയവർ സംബന്ധിച്ചു. 

പടം - എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥിനിക്ക് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഉപഹാരം അഷ്റഫ് കൊടിയമ്മ നൽകുന്നു.


No comments