JHL

JHL

മൈസൂര്‍ സ്വദേശിനിയെ പീഡിപ്പിച്ചു; ബദിയഡുക്ക സ്വദേശിയായ പതിനേഴുകാരനെതിരെ കേസ്.

കാസര്‍കോട്‌(www.truenewsmalayalam.com) : മൈസൂര്‍ സ്വദേശിനിയെ പീഡിപ്പിച്ചു; ബദിയഡുക്ക സ്വദേശിയായ  പതിനേഴുകാരനെതിരെ കേസ്.

മൈസൂര്‍ സ്വദേശിനിയായ പത്തിയേഴുകാരിയെ കോഴിക്കോട്ടെ ലോഡ്‌ജില്‍ എത്തിച്ച്‌ പീഡിപ്പിച്ച ബദിയഡുക്ക സ്വദേശിക്കെതിരെയാണ് പോക്‌സോ പ്രകാരം കേസെടുത്തത്.

പീഡനത്തിന്‌ ഇരയായ പെണ്‍കുട്ടിയെ കാസര്‍കോട്‌ കെ എസ്‌ ആര്‍ ടി സി ഡിപ്പോ പരിസരത്ത്‌ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ പീഡന സംഭവം പുറത്തായത്‌.

പ്രതി മൈസൂരിലെ ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്‌. ഇതിനിടയിലാണ്‌ പിയുസി വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിയുമായി പ്രണയത്തിലായത്‌.

 കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെയും കൂട്ടി കോഴിക്കോട്ടേക്കുപോയ ഇയാള്‍ ലോഡ്‌ജില്‍ മുറിയെടുക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട്‌ കാസര്‍കോട്ടെത്തി മൈസൂരിലേക്ക്‌ തിരിച്ചു പോകാന്‍ ബസ്‌ കാത്തിരിക്കുകയായിരുന്നുവത്രെ.

 തുടര്‍ന്ന്‌ വനിതാ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും കൗണ്‍സിലിംഗിന്‌ വിധേയമാക്കുകയും ചെയ്‌തതോടെയാണ്‌ സംഭവം പുറത്തായതും കാമുകനെതിരെ പൊലീസ്‌ പോക്‌സോ കേസെടുത്തതും.


No comments