JHL

JHL

ഫ്രണ്ട്ലൈൻ ചായിത്തോട്ടത്തിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരം; അഡ്വ. സെമീറ ഫൈസൽ

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : ഫ്രണ്ട്ലൈൻ ചായിത്തോട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ സന്നഡ സംഘടനകൾക്ക് മാതൃകയാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സമീറ ഫൈസൽ പറഞ്ഞു.കോവിഡ് കാലത്ത് ദുരിതബാധിതരെ ചേർത്ത് പിടിച്ച സംഘടനയാണ്, എല്ലാ മേഖലകളിലും  ജനകീയ കാര്യങ്ങളിൽ സജീവ സാന്നിധ്യമാണ് ഫ്രണ്ട്ലൈൻ.

ക്ലബ്ബിൻ്റെ പുതിയ ഓഫീസ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.റഹീസ് ചായിത്തോട്ടം അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് വൈ പ്രസിഡണ്ട് മുജീബ് കമ്പാർ, മെമ്പർ നൗഫൽ പുത്തൂർ, എസ് പി സലാഹുദീൻ, ഹെഡ്മാസ്റ്റർ രാഘവൻ, മാഹിൻ കുന്നിൽ, സി പി അബ്ദുല്ല, എം എ നജീബ്, മൊയ്തീൻ കൊടിയമ്മ, ഷംസു,

റാഷി ലീമാൻ, അമ്മി ചായിത്തോട്ടം, നബു, അഫ്സൽ, അസറുദ്ധീൻ, മുഫീദ്, മുബശ്ശിർ, സി പി ഷാഹു, റഫീക്ക്, ചെച്ചു, ഷഫീക്ക്, സി പി ഷഫീക്ക്, സി എച്ച് ഇക്ക്ബാൽ, അത്തായി, ഷാഫി കച്ചായി തുടങ്ങിയവർ സംബന്ധിച്ചു.


No comments