JHL

JHL

അഗ്നിപഥിനെതിരെ ഡിവൈഎഫ്‌ഐ

കാസർകോട്‌: രാജ്യത്തെ സായുധസേനയിൽ കരാർ നിയമനം നടപ്പാക്കുന്ന‘അഗ്നിപഥ്' പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്‌  ഡിവൈഎഫ്ഐ നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പുതിയ ബസ്‌ സ്റ്റാൻഡ്‌ പരിസരത്ത് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ആർ അനിഷേധ്യ അധ്യക്ഷയായി.  ജില്ലാ ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ്, എ വി ശിവപ്രസാദ്, എസ് എഫ് ഐ ജില്ലാ സെക്രട്ടറി ബിപിൻരാജ് പായം എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു.

21 വരെ യുവജന പ്രതിരോധം 

ആർഎസ്എസ് ഗൂഢാലോചനക്ക് മുന്നിൽ കേരളം കീഴടങ്ങില്ലെന്ന്‌ ഉറക്കെ പ്രഖ്യാപിച്ച്‌ ഡിവൈഎഫ്ഐയുടെ മേഖലാതല യുവജന പ്രതിരോധം 21വരെ നടക്കും. 

മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കരുത്‌, യുഡിഎഫ് - ബിജെപി കലാപം അവസാനിപ്പിക്കുക, കേരളത്തിന്റെ വികസനം മുടക്കരുത് തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി മേഖലാ തല റാലികളോടെയാണ് യുവജന പ്രതിരോധം സംഘടിപ്പിക്കുന്നത്. റാലികൾ വിജയിപ്പിക്കണമെന്ന്‌ ജില്ലാപ്രസിഡന്റ്‌ ഷാലു മാത്യവും സെക്രട്ടറി രജീഷ്‌ വെള്ളാട്ടും അഭ്യർഥിച്ചു.


No comments