JHL

JHL

ഉത്തർപ്രദേശിലെ മുസ്‌ലിം വേട്ടയ്ക്കെതിരെ എസ്.കെ.എസ്.എസ്.എഫ്. പ്രതിഷേധറാലി

കാസർകോട് : ഉത്തർപ്രദേശിലെ മുസ്‌ലിം വേട്ടയ്ക്കെതിരെ എസ്.കെ.എസ്.എസ്.എഫ്. ജില്ലയിലെ 12 മേഖലകളിൽ പ്രതിഷേധറാലി നടത്തി. കാസർകോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന റാലി ജില്ലാ ജനറൽ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. ലത്വീഫ് കൊല്ലമ്പാടി, ബഷീർ ദാരിമി, സുഹൈൽ ഫൈസി, റാഷിദ് ഫൈസി, ഷമീർ ദാരിമി, ഫൈസൽ പച്ചക്കാട്, ജംഷീർ കടവത്ത്, ഖാസിം ചാല, ആസിഫ് ഫൈസി എന്നിവർ സംസാരിച്ചു. 
കുമ്പള മേഖല കമ്മിറ്റി നടത്തിയ റാലിയിൽ റാസിഖ് ഹുദവി അധ്യക്ഷനായി. ഉപ്പള മേഖല കമ്മറ്റി നടത്തിയ റാലി ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ റഹ്‌മാൻ, മഞ്ചേശ്വരത്ത് സംസ്ഥാന സെക്രട്ടേറിയറ്റംഗം മുഹമ്മദ് ഫൈസി, ഉദുമയിൽ, റഷീദ് ദാരിമി എന്നിവർ ഉദ്ഘാടനം ചെയ്തു.

No comments