സഹയാത്രികർക്കൊപ്പം; ആലിയ സംഗമം സംഘടിപ്പിച്ചു.
ആലിയ ഇൻ്റർനാഷണൽ അക്കാദമി ടെക്ടറും ആലിയ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡൻ്റ്മായ കെ. വി. അബൂബക്കർ ഉമരി ഉൽഘാടനം ചെയ്തു. ആലിയാ മാനേജിങ് കമ്മിറ്റി ജനറൽ സെക്രട്ടറി എൻജിനീയർ സി എച്ച് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് വി എൻ ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. ആലിയാ മാനേജിങ് കമ്മിറ്റി സെക്രട്ടറി ഹസ്സൻ മാങ്ങാട്, ജമാഅത്തെ ഇസ്ലാമി കാസർഗോഡ് ജില്ല ജനറൽ സെക്രട്ടറി ബഷീർ ശിവപുരം, ഷംസുദ്ദീൻ, ഷഫീഖ് നസ്രുള്ള,റാഷിദ് മുഹിയുദ്ദീൻ പ്രസംഗിച്ചു. ആലിയ മാനേജിംഗ് കമ്മിറ്റി അംഗം അജ്മൽ ഷാജഹാൻ സ്വാഗതവും ആലിയ അക്കാദമി പ്രിൻസിപ്പാൾ ഇൻ ചാർജ് ഖലീൽ റഹ്മാൻ നദ്വി നന്ദിയും പറഞ്ഞു. ഹാഫിള് ഉസ്മാൻ നദ് വി ഖിറാഅത്ത് നടത്തി.
ആലിയ മാനേജിംഗ് കമ്മിറ്റി ട്രഷറർ അബ്ദുല്ല മീത്തൽ, അംഗങ്ങളായ അഡ്വക്കേറ്റ് അക്ബർ, നിസാർ സി എൽ, മൊയ്തീൻകുഞ്ഞി ചെമ്പിരിക്ക, ഇഖ്ബാൽ എന്നിവർ പങ്കെടുത്തു.
Post a Comment