JHL

JHL

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് ഹൊസങ്കടി സ്വദേശി മരിച്ചു.

ഹൊസങ്കടി(www.truenewsmalayalam.com) : നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് ഹൊസങ്കടി സ്വദേശി മരിച്ചു.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം, ഹൊസങ്കടി റെയില്‍വെ ഗേറ്റിന് സമീപം താമസക്കാരനായ ദീക്ഷിത്താ(30)ണ് അപകടത്തിൽ മരിച്ചത്.

ദീക്ഷിത് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ വീട്ടുമതിലിടിക്കുകയായിരുന്നു.

പിന്നീട് ജോലിക്ക് പോകുകയായിരുന്ന മത്സ്യത്തോഴിലാളികൾ റോഡരികില്‍ അബോധാവസ്ഥയില്‍ ദീക്ഷിത്തിനെ കാണുകയും ഉടൻ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു,എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

ദിനേഷ് കുമാറിന്റെയും സുമതിയുടെയും മകനാണ് ദീക്ഷിത്ത്.


No comments