JHL

JHL

വഞ്ചന കുറ്റത്തിന് ബംബ്രാണയിലെ യുവാവിനെതിരെ കേസ്

കുമ്പള: കുമ്പള: യുവാവിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്.  കുമ്പള ബംബ്രാണ തുരുത്തി ഹൗസിൽ താമസിക്കുന്ന ബി. എച്. യൂസുഫിനെതിരെയാണ് കാനറാ ബാങ്ക് മാനേജരുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തത്.

      വീടും സ്ഥലവും അടങ്ങുന്ന ആധാരം പണയപ്പെടുത്തി യൂസുഫ് ബാങ്കിൽ നിന്ന് 16,10,765 രൂപ വായ്പ എടുത്തിരുന്നുവത്രെ. വായ്പ തിരിച്ചടക്കാതെ ബാങ്കിനെ വഞ്ചിച്ചുവെന്നാണ് പരാതി. മാസങ്ങൾക്കു ശേഷം വ്യാജ ആധാരം ഉണ്ടാക്കി വീടും സ്ഥലവും സ്വന്തം സഹോദരിക്ക് വിൽക്കുകയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
      വായ്പ തിരിച്ചടക്കാത്തതിനെത്തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിൽ ചെന്നപ്പോഴാണത്രെ  തട്ടിപ്പിന്റെ കഥ മനസ്സിലാകുന്നത്.

 

No comments