JHL

JHL

ബസ് സ്റ്റാൻഡിൽ നടത്തിയ പോലീസ് പരിശോധനയിൽ 20375 പാക്കറ്റ് പാന്‍ മസാല കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കാസറഗോഡ് :  കുന്താപുരത്ത് നിന്ന് കോട്ടയം വരെ കടത്തുകയായിരുന്ന 20375 പാക്കറ്റ് പാന്‍ മസാല ബസ്സില്‍ നിന്നും പിടികൂടി. കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ നടത്തിയ പോലീസ് പോളീ പരിശോധനയിലാണ് യുവാവിനെ അറസ്റ് ചെയ്തത്. ആലംപാടി സ്വദേശി ഗഫൂര്‍ (38)  ആണ് അറസ്റ്റിലായത്. കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസറഗോഡ് ടൌണ്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അജിത്കുമാറിന്റെ നിര്‍ദേശമനുസരിച് സബ് ഇന്‍സ്പെക്ടര്‍ ചന്ദ്രന്‍,അസിസ്റ്റന്റ്‌ സബ് ഇന്‍സ്പെക്ടര്‍ മാരായ അരവിന്ദന്‍, രമേശന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജെയിംസ്‌, അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

No comments