JHL

JHL

പുത്തിഗെയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് എലിപ്പനി ബോധവത്ക്കരണം

പുത്തിഗെ(www.truenewsmalayalam.com) : ആരോഗ്യ ജാഗ്രത - 2022 ൻ്റെ ഭാഗമായി പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി സൈറ്റ് സൂപ്പർവൈസർ ന്മാർക്ക് എലിപ്പനിയെ സംബദ്ധിച്ചും അടിയന്തിര സാഹചര്യങ്ങളിൽ ചെയ്യണ്ട പ്രഥമ ശുശ്രൂഷകളെ കുറിച്ചും ബോധവൽക്കരണ ക്ലാസ്സും പരിശീലനവും സംഘടിപ്പിച്ചു. 


ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡി. സുബ്ബണ്ണ ആൽവ പരിപാടി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്ധ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അബ്ദുൾ മജീദ് എം.എച്ച്.അദ്ധ്യക്ഷത വഹിച്ചു.

ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,സ്റ്റാഫ് നഴ്സ് അരുണ ജെ എന്നിവർ ക്ലാസ്സെടുത്തു.

 വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പാലാക്ഷ റായ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അനിത എം., സി.ഡി.എസ്. ചെയർപേഴ്സൺഹേമാവതി എന്നിവർ പ്രസംഗിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ജെ ബി കുര്യൻ സ്വാഗതവും ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. മോഹനൻ കെ.എം. നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ മഹാന്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയുടെ മുഴുവൻസൈറ്റ് സൂപ്പർവൈസർ ന്മാരും ക്ലാസ്സിൽ സംബന്ധിച്ചു.



No comments