JHL

JHL

അവഗണയിൽ വീർപ്പ് മുട്ടി ഒരു ഗ്രാമപഞ്ചായത്ത് റോഡ്.

പുത്തിഗെ(www.truenewsmalayalam.com) : പുത്തിഗെ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽപ്പെട്ട മുഗു_മരക്കാട് റോഡ് തകർന്ന് യാത്രക്കാർ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായ്.

മുഗുറോഡിൽ നിന്ന് ബദിയടുക്ക പഞ്ചായത്തിലെ ബേള_നീർച്ചാൽ റോഡിനെ ബന്ധിപ്പിക്കുന്ന പ്രസ്തുത റോഡിലൂടെ നിരവധി വാഹനങ്ങൾ ദിവസേന കടന്ന് പോകുന്നു.

വിദ്യാർത്ഥി വിദ്യാർത്ഥിനികളും, രോഗികളും വ്യാപാരികളടക്കം നൂറ് കണക്കിന് ജനങ്ങൾ കടന്ന് പോകുന്ന റോഡിന്റെ ഇരുവശവും ഓവുചാൽ ഇല്ലാത്തത് കാരണം ഒഴുകി വരുന്ന മഴവെള്ളം റോഡിൽ കെട്ടി നിൽക്കുകയും ജനങ്ങൾക്ക് മുട്ടോളം വെള്ളത്തിലൂടെ കടന്ന് പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

രാത്രിയായാൽ കാട്ടുമൃഗങ്ങളും ഇഴചെന്തുക്കളും സ്വൈര്യവിഹാരം നടത്തുന്ന പ്രദേശത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കുകയും, തകർന്ന റോഡ് നന്നാക്കുകയും ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഗ്രാമപഞ്ചായത്ത് അധികൃതർ ഇടപ്പെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.


No comments