പെർളയിൽ ഓടിക്കൊണ്ടിരിക്കെ ലോറിക്ക് തീ പിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
പെര്‍ള(www.truenewsmalayalam.com) : പെർളയിൽ ഓടിക്കൊണ്ടിരിക്കെ ലോറിക്ക് തീ പിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ പെര്‍ള അഡ്ക്കസ്ഥല റോഡില്‍ നെല്‍ക്കയിലാണ് സംഭവം, കര്‍ണ്ണാടകയിലെ വിട്ട്‌ളയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് എം സാന്റുമായി പോവുകയായിരുന്ന ടോറസ് ലോറിക്കാണ് ഓടിക്കൊണ്ടിരിക്കെ തീ പിടിച്ചത്.
പൊടുന്നനെ പുകയുയരുകയും മുന്നിലെ എഞ്ചിന്‍ ഭാഗത്ത് നിന്നും തീ ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു, ഉടൻ ഡ്രൈവർ ലോറി നിര്‍ത്തി ചാടിയിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും അത് വഴി കടന്ന് വന്ന വാഹനയാത്രക്കാരും തീ അണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും പെട്ടെന്ന് പുകപടലം ഉയര്‍ന്നതോടെ കാസര്‍കോട്ടെ അഗ്‌നിശമന വിഭാഗത്തിന് വിവരം അറിയിക്കുകയായിരുന്നു. ബാറ്ററിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് കരുതുന്നു.
Post a Comment