പരിസ്ഥിതി ദിനത്തിൽ ദേശീയപാതയിലെ മരങ്ങൾക്ക് കോടാലി; വീട്ട് പറമ്പിൽ തൈകൾ നട്ട് ദേശീയവേദി പ്രവർത്തകർ.
മൊഗ്രാൽ(www.truenewsmalayalam.com) : ദേശീയപാതയോരത്തുള്ള നൂറുവർഷത്തിലേറെ പഴക്കമുള്ള മൊഗ്രാലിലെ ആൽമരങ്ങൾക്കാണ് പരിസ്ഥിതി ദിനത്തിൽ കോടാലി വീണത്. മൊഗ്രാൽ ടൗണിന് തണലേകിയിരുന്ന മരങ്ങളായിരുന്നു ഇവ.മുറിച്ച് മാറ്റുമ്പോൾ കണ്ണീരോടെ നോക്കിക്കാണുകയായിരുന്നു നാട്ടുകാർ. വികസനത്തിൽ പരിസ്ഥിതി പരിഗണിക്കാതെ പോകുന്നതിൽ നാട്ടുകാർക്ക് പ്രതിഷേധ വുമുണ്ട്.
ലോക പരിസ്ഥിതി ദിനത്തിൽ മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ വീട്ട് പറമ്പുകളിൽ തൈകൾ നട്ട് പിടിപ്പിച്ചു പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി.
പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ, ഭാരവാഹികളായ റിയാസ് കരീം, ടി കെ ജാഫർ,മുഹമ്മദ് സ്മാർട്ട്,വിജയകുമാർ, എം എ മൂസ,എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ, മുഹമ്മദ് കുഞ്ഞി മാഷ്, ഗൾഫ് പ്രതിനിധി എം വി അലി എന്നിവർ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി തൈകൾ നട്ടു.
Post a Comment