മുസ്ലിം ലീഗ് കുമ്പളയില്‍ പ്രിതിഷേധ സംഗമം നടത്തി
പ്രമാദമായ സ്വർണ്ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലുകൾ അതീവ ഗുരുതരമാണ്, ഡോളർ കടത്ത്, വിദേശത്തേക്ക് ഫണ്ട് കൈമാറ്റം തുടങ്ങി ഞെട്ടിക്കുന്ന ഇടപാടുകളിൽ മുഖ്യ മന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന ആരോപണതിൽ ഉന്നതതലവും നീതി പരവുമായ അന്വോഷണവും ഉണ്ടാകണമെന്ന് എം എൽ എ ആവശ്യപ്പെട്ടു. മുൻ എംഎൽഎ എം സി ഖമറുദ്ധീൻ, ജില്ല സെക്രട്ടറി അസീസ് മരിക്കെ, മണ്ഡലം ഭാരവാഹികളായ അഷ്റഫ് കർള, അബ്ബാസ് ഓണന്ത, എ കെ ആരിഫ്, എം എസ് എ സത്താർ ഹാജി, നേതാക്കളായ അഡ്വ: സക്കീർ അഹ്മദ്, കെ വി യൂസുഫ്, സയ്യിദ് സൈഫുള്ള തങ്ങൾ, സയ്യിദ് ഹാദി തങ്ങൾ, അബ്ദുല്ല കജ, എം അബ്ദുല്ല മുഗു, അബൂബക്കർ പെർദന, അബ്ദുല്ല കുഞ്ഞി മുക്കാരിക്കണ്ടം, കണ്ടത്തിൽ അബ്ദുല്ല, സെഡ് എ കയ്യാർ, യൂസുഫ് ള്ളുവാർ, റഹ്മാൻ ഗോൾഡൻ, എം പി ഖാലിദ്, ബിഎം മുസ്തഫ, ശരീഫ് ഉറുമി, താഹിറ യൂസുഫ്, ജമീല സിദ്ധീക്ക് ദണ്ഡഗോളി തുടങ്ങിയവർ സംബന്ധിച്ചു. പ്രസിഡണ്ട് ടി എ മൂസ അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി എം അബ്ബാസ് സ്വാഗതം പറഞ്ഞു.
Post a Comment