JHL

JHL

സൂരംബയൽ സ്വദേശിയായ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ.

കുമ്പള(www.truenewsmalayalam.com) : സൂരംബയൽ സ്വദേശിയായ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ.

ശനിയാഴ്ച ഉച്ചയോടെ കുമ്പള മുജംഗാവ് ക്ഷേത്രക്കുളത്തിലാണ് മംഗളൂരുവിലെ രണ്ടാംവര്‍ഷ പി.യു.സി വിദ്യാര്‍ത്ഥിയായ ശരതി(17)നെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കുളത്തിന് സമീപം വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണും ചെരിപ്പും കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ പരിസരവാസികള്‍ ഉപ്പള ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

 ഫയര്‍ഫോഴ്‌സെത്തി കുളത്തില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

 മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സൂരംബയലിലെ ഗോപാലന്റെയും വസന്തിയുടേയും മകനാണ്,  സഹോദരങ്ങള്‍: സാക്ഷാത്, സാക്ഷി.


No comments