JHL

JHL

ലോകപരിസ്ഥിതി ദിനത്തിൽ അവൈക് പഠന ക്ലാസ് നടത്തി

കാസറഗോഡ് :  ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ അവൈക് (A Womens Association of Kasaragod for Empowerment ) പരിസ്ഥിതിയുമായി യോജിച്ചുകൊണ്ട് വനിതകൾക്ക് ചെയ്യാൻ പറ്റുന്ന വിവിധയിനം ജൈവപച്ചക്കറി കൃഷി യെക്കുറിച്ചും ജൈവ കമ്പോസ്റ്റ് നിർമ്മാണരീതികളെ കുറിച്ചും കാസറഗോഡ് മുനിസിപ്പൽ വനിതാ ഹാളിൽ പഠന ക്ലാസ്സ്‌ സംഘടിപ്പിച്ചു.

അടുക്കളത്തോട്ടത്തെ കുറിച്ചും, കൃഷി സംബന്ധമായ പലവിധ സംശയങ്ങൾ നികത്തിയും കൊണ്ട് സി പി സി ആർ ഐ ലെ ശാസ്ത്രജ്ഞയായ ഡോക്ടർ പി പി ഷമീന ബീഗവും, പുത്തിഗേ പഞ്ചായത്ത്‌ കൃഷിഭവനിലെ അഗ്രിക്കൾച്ചർ ഓഫീസർ നഫീസത്ത് ഹംഷീനയും നടത്തിയ ക്ലാസുകൾ വീട്ടമ്മമാർക്ക് വേറിട്ട ഒരു അനുഭവമായിരുന്നു. സർക്കാർ തലത്തിൽ പൊതുജനങ്ങൾക്ക് കിട്ടുന്ന സേവനങ്ങളെ കുറിച്ചും കിട്ടേണ്ട ആനുകൂല്യങ്ങളെക്കുറിച്ചും വിശദമാക്കിക്കൊണ്ടുള്ള  രണ്ടുപേരുടെയും ക്ലാസുകൾ സ്ത്രീകൾക്ക് വളരെയധികം ഉപകാരപ്രദമായിരുന്നു. അവൈക് വൈസ് പ്രസിഡന്റ്‌ സുലേഖ മാഹിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സക്കീനഅക്ബർ, ഷെരീഫടീച്ചർ എന്നിവർ സംസാരിച്ചു.റജുല ശംസുദ്ധീൻ സ്വാഗതവും  മറിയമ്പി സലാഹുദ്ധീൻ നന്ദിയും പറഞ്ഞു.


No comments