JHL

JHL

ഡൽഹിയിലെ പൊലീസ്‌ അതിക്രമത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധം

കുമ്പള (www.truenewsmalayalam.com): കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ്  പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ ഡൽഹിയിൽ നടത്തിയ സമരത്തിന് നേരെ  പൊലീസ്‌ അതിക്രമം നടത്തിയതിലും അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം എംപിയെ കസ്‌റ്റഡിയിലെടുത്തതിലും പ്രതിഷേധിച്ച്  കുമ്പള മേഖല കമ്മിറ്റി  യുവജന പ്രതിരോധ റാലി നടത്തി. സെക്രട്ടറി സ. ജാഫർ ജാഥ ലീഡറായും മേഖല പ്രസിഡന്റ് സ. അഡ്വ. ഉദയകുമാർ ജാഥ മാനേജരായും നേതൃത്വം നൽകി. 

ബദ്രിയനഗറിൽ എസ് എഫ്‌ ഐ  കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് സ. പി.എ തൗഫീൽ  ഉദ്ഘാടനം ചെയ്തു. ബദ്രിയനഗറിൽ നിന്ന് ആരംഭിച്ച് ശാന്തിപ്പള്ളം, കൃഷ്ണ നഗർ എന്നീ സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് കുമ്പള ടൗണിൽ സമാപിച്ചു. സമാപന പരിപാടി ഡിവൈഎഫ്ഐ കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗം സ. അബ്ദുൽ ഹാരിസ് പൈവളിഗെ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സ. അഡ്വ. ഉദയകുമാർ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സ. ജാഫർ സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ കുമ്പള ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് സ.ശ്രീദേവി മേഖല ട്രഷറർ സ. ഇർഷാദ് ചാക്കോ, എസ് എഫ്‌ ഐ കുമ്പള ഏരിയ പ്രസിഡന്റ് യോഗീഷ്, എസ് എഫ്‌ ഐ കുമ്പള ഏരിയ വൈസ് പ്രസിഡന്റ് സ. നജാ ഫാത്തിമ, ഡിവൈഎഫ്ഐ കുമ്പള മേഖല കമ്മിറ്റി അംഗങ്ങൾ,സി പി.ഐ.എം കുമ്പള ലോക്കൽ കമ്മിറ്റി അംഗങ്ങൾ അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ചു. ഡിവൈഎഫ്ഐ കുമ്പള മേഖല ജോയിന്റ് സെക്രട്ടറി സ. പ്രശാന്ത് നന്ദി രേഖപ്പെടുത്തി

കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡിൽ  ജില്ലാ ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്തു. പുത്തിഗെയിൽ അബ്ദുൾ ഹക്കീം, പ്രദീപ്‌ കുമാർ, അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു. 


No comments