JHL

JHL

സ്കൂൾ റോഡിലെ ഗതാഗതക്കുരുക്ക്; ഓട്ടോ തൊഴിലാളികൾ കുമ്പള സി ഐക്ക് പരാതി നൽകി.

മൊഗ്രാൽ(www.truenewsmalayalam.com) : സ്കൂൾ  റോഡിന്റെ  ഇരുവശത്തും ബൈക്കുകളും കാറുകളും പാർക്ക് ചെയ്യുന്നത് മൂലം വഴി യാത്രക്കാർക്കും, സ്കൂൾകുട്ടികൾക്കും, വാഹന യാത്രക്കാർക്കും ഉണ്ടാകുന്ന ദുരിതത്തിന് പരിഹാരം കാണണമെന്നാ വശ്യപ്പെട്ടുകൊണ്ട് മൊഗ്രാൽ ഓട്ടോസ്റ്റാൻഡ് സംയുക്ത യൂണിയൻ ഭാരവാഹികൾ കുമ്പള സി ഐ പ്രമോദ് കുമാറിന് പരാതി നൽകി.

 നിരവധി സർക്കാർ സ്ഥാപനങ്ങളാണ് ഈ ഭാഗത്ത് ഉള്ളത്. സ്കൂളിന് പുറമെ യൂനാനി ആശുപത്രി അംഗൻവാടി എന്നിവ സ്ഥിതി ചെയ്യുന്നത് സ്കൂളിന് അടുത്താണ്. അതുകൊണ്ടുതന്നെ ഈ റോഡിൽ വലിയ തിരക്കാണ് രാവിലെയും വൈകുന്നേരവും അനുഭവപ്പെടുന്നത്. ഇതിനിടയിൽ ബൈക്കുകളും കാറുകളും പാർക്ക് ചെയ്യുന്നത് യാത്രാദുരിതത്തിന് കാരണമാകുന്നുവെന്ന്സി ഐക്ക് നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് സി ഐ ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.

 ഭാരവാഹികളായ യൂണിയൻ പ്രസിഡണ്ട് ഹൈദർ മൊഗ്രാൽ, സെക്രട്ടറി മമ്മൂട്ടി,  ജോയിൻ സെക്രട്ടറി ജലീൽ,വൈസ് പ്രസിഡന്റ് സിദ്ദിഖ് നൗഫൽ,ട്രഷറർ മുഹമ്മദ് ഹാജി ആമു പേരാൽ  എന്നിവർ സിഐക്ക് പരാ തി നൽകിയത്.


No comments