JHL

JHL

ഉഡുപ്പിയിൽ ഇരുചക്രവാഹന മോഷ്ട്ടാക്കളായ രണ്ട് പേർ അറസ്റ്റിൽ.

ഉഡുപ്പി(www.truenewsmalayalam.com) : ഉഡുപ്പിയിൽ ഇരുചക്രവാഹന മോഷ്ട്ടാക്കളായ രണ്ട് പേർ അറസ്റ്റിൽ.

റായ്ച്ചൂർ സിന്ദനൂർ സ്വദേശി സോമശേഖർ (21), ബാഗൽകോട്ട് ഹുനഗുണ്ട സ്വദേശി ശങ്കർ ഗൗഡ (23) എന്നിവരെയാണ് ബ്രഹ്മാവർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അനന്തപത്മനാഭന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

 വാഹന പരിശോധന നടത്തുന്നതിനിടെ സംശയാസ്പതമായ ബൈക്ക് പോലീസ് തടയുകയും പിന്നീട് ഈ വാഹനം മോഷണം ചെയ്യപ്പെട്ടതായി കണ്ടെത്തുകയുമായിരുന്നു.

ഉഡുപ്പി, ചിക്കമംഗളൂരു, ദാവൻഗെരെ, വിജയനഗർ ജില്ലകളിൽ നിന്ന് കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കുന്നതായി കണ്ടെത്തി, ഇരുവരുടെയും അറസ്റ്റോടെ 12 ഇരുചക്രവാഹന മോഷണങ്ങൾ ഇവരുടെ നേതൃത്വത്തിൽ  നടന്നതായി കണ്ടെത്തി.

ഉഡുപ്പി സ്റ്റേഷൻ പരിധിയിൽ നിന്ന് ഏഴ് വാഹനങ്ങളും ബ്രഹ്മാവറിൽ ഒന്ന്, ശങ്കരനാരായണയിൽ ഒന്ന്, വിജയനഗര ജില്ലയിൽ ഒന്ന്, ദാവൻഗരെ സ്റ്റേഷനിൽ ഒന്ന് എന്നിങ്ങനെയാണ് മോഷണം പോയത്. ഇവരിൽ നിന്ന് മൂന്ന് പൾസർ ബൈക്കുകളും അഞ്ച് സ്‌പ്ലെൻഡർ ബൈക്കുകളും ഒരു ഹീറോ എച്ച്എഫ് ഡീലക്‌സും ഉൾപ്പെടെ ഒമ്പത് വാഹനങ്ങൾ കണ്ടെടുത്തു. കണ്ടെടുത്ത ബൈക്കുകളുടെ വില ഏകദേശം 4,50,000 രൂപയാണ്.

 പിഎസ്ഐ മധു, പിഎസ്ഐ മഹന്തേഷ്, പിഎസ്ഐ പുനീത്, എഎസ്ഐ ബി രവികുമാർ, ജീവനക്കാരായ രാഘവേന്ദ്ര, പ്രസന്ന, രാജേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. 


No comments