JHL

JHL

കുമ്പള പെർവാഡ് ഉപതെരഞ്ഞെടുപ്പ് ജൂലൈ 21 ന്

കുമ്പള : സി.പി.എം. പ്രതിനിധിയായ എസ്. കൊഗ്ഗു രാജിവെച്ചതിനെത്തുടർന്ന്  ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്ന  14-ാം വാർഡ്‌ പെർവാഡിലെ ഉപതിരഞ്ഞെടുപ്പ് ജൂലായ് 21-ന് നടക്കും.  കോയിപ്പാടിയിലെ ബി.ജെ.പി. പ്രവർത്തകൻ വിനു കൊലചെയ്യപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയേണ്ടിവന്ന സാഹചര്യത്തിലാണ്‌ കൊഗ്ഗുവിന് രാജിവെക്കേണ്ടിവന്നത്. ഏറെ വിവാദങ്ങൾക്കൊടുവിലായിരുന്നു രാജി. പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷസ്ഥാനങ്ങൾ സി.പി.എമ്മും ബി.ജെ.പിയും പങ്കിട്ടെടുത്തുവെന്ന ആരോപണം ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു. കോയിപ്പാടിയിലെ ബി.ജെ.പി. പ്രവർത്തകർ ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടുന്ന ഘട്ടംവരെ എത്തി. മൂന്ന് മുന്നണികൾക്കും ഏറെ പ്രാധാന്യമുള്ളതായിരിക്കും ഉപതിരഞ്ഞെടുപ്പ്. പ്രഖ്യാപനം വന്നതോടെ ചൂടുള്ള ചർച്ചകൾ പൊടിപ്പൊടിക്കുകയാണ്‌ വിവിധ രാഷ്ട്രീയ കേന്ദ്രങ്ങളിൽ. നിലവിലുള്ള വാർഡ് സംരക്ഷിക്കുകയെന്നത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. പഞ്ചായത്ത് ഭരണം കൈയാളുന്ന യു.ഡി.എഫിനാകട്ടെ, തിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാകും.

No comments