JHL

JHL

സിപിഎം സ്ഥാനാർത്ഥിയായി; യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നാളെ.

കുമ്പള(www.truenewsmalayalam.com) : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുമ്പള ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡായ പെർവാഡ് എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കുണ്ടങ്കാറ ടുക്ക ബ്രാഞ്ച് സെക്രട്ടറി എസ് അനിൽകുമാറാണ് സ്ഥാനാർത്ഥി.

 അതേസമയം ലീഗ് സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കുമെന്നറിയുന്നു. യൂത്ത് ലീഗ് പ്രവർത്തകൻ എംജി നാസർ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി എച് റംല എന്നിവരുടെ പേരുകളാണ് പരിഗണി ക്കുന്നത്.

 ബിജെപി, എസ്ഡിപിഐ സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. 

 എൽഡിഎഫ് -യുഡിഎഫ് നേർക്കുനേർ പോരാട്ടം നടക്കുന്ന വാർഡാണ് പെർവാഡ്. എൽഡിഎഫ് കഴിഞ്ഞ പ്രാവശ്യം 595 വോട്ട് നേടിയപ്പോൾ, യുഡിഎഫ് ന് 487 വോട്ട് ലഭിച്ചു.

 108 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിലെ കൊഗ്ഗു വിജയിച്ചത്. അഷ്റഫ് പേർവാടായിരുന്നു യുഡിഎഫ് സ്ഥാനാർഥി. ഈ പ്രാവശ്യം ഇരുമുന്നണികളും അമ്പതിൽ കൂടുതൽ  പുതിയ വോട്ടർമാരെ വോട്ടർപട്ടികയിൽ  ചേർത്തിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ വിഷയങ്ങളാ യിരിക്കും യുഡിഎഫ് തെരഞ്ഞെടുപ്പിൽ പ്രചരണായുധമാക്കുക, ഒപ്പം  സിപിഎം-ബിജെപി ധാരണയും. എൽഡിഎഫ് ആകട്ടെ,സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടവും,യുഡിഎഫിന്റെ കുമ്പള പഞ്ചായത്ത് ഭരണപരാജയവും തുറന്നുകാട്ടിയായിരിക്കും പ്രചരണം.


No comments