JHL

JHL

അല്‍ബിര്‍റ് ഉത്തമ സംസ്‌കാരം പകര്‍ന്ന് നല്‍കുന്നു: സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി

മൊഗ്രാല്‍: സമൂഹത്തിന് ഉത്തമ സംസ്‌കാരം പകര്‍ന്ന് നല്‍കി സംസ്‌കാര സമ്പന്നമാക്കുന്നതില്‍ അല്‍ബിര്‍റ് സ്‌കൂളുകള്‍ വഹിക്കുന്ന പങ്ക് അഭിനന്ദനീയമാണെന്ന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി. കാസറഗോഡ് മൊഗ്രാല്‍ ഇബ്രാഹിം ബാതിശ അല്‍ബിര്‍റ് സ്‌കൂളില്‍ അല്‍ബിര്‍റ് സ്‌കൂള്‍സ് സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മ്മികാന്തരീക്ഷത്തിലൂടെ പുതിയ സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്ന അല്‍ബിര്‍റ് കരിക്കുലം മാതൃകാപരമാണ്. മത സ്പര്‍ദ്ദയിലൂടെ സമൂഹത്തിന്റെ സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ത്ത് കൊണ്ടിരിക്കുന്ന നവ സാഹചര്യത്തില്‍ മതേതര മൂല്യങ്ങള്‍ ഉള്‍കൊള്ളുന്ന പുതിയ തലമുറയെ വളര്‍ത്തിയെടുക്കുകയാണ് അല്‍ബിര്‍റ് സ്‌കൂളുകള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്‍ബിര്‍റ് സ്‌കൂള്‍സിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ചിങ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും അല്‍ബിര്‍റ് കണ്‍വീനറുമായ കെ ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എ.കെ.എം അശ്‌റഫ് എം.എല്‍.എ, അല്‍ബിര്‍റ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ കെ.പി മുഹമ്മദ്, സയ്യിദ് ഹാദി തങ്ങള്‍ അല്‍ മഷ്ഹൂര്‍, സയ്യിദ് റഹീസ് തങ്ങള്‍ കുമ്പോല്‍, ജാബിര്‍ ഹുദവി ചാനടുക്കം, അഗസ്റ്റിന്‍ പി.ജി, ഹംദുല്ല തങ്ങള്‍, കെ എല്‍ അബ്ദുല്‍ ഖാദര്‍ ഖാസിമി, മജീദ് ദാരിമി പൈവളിഗ, അബൂബക്കര്‍ സാലൂദ് നിസാമി, റിയാസ് മൊഗ്രാല്‍, ടി.എം സുഹൈബ് എന്നിവര്‍ സംസാരിച്ചു.

വിവിധ ജില്ലകളിൽ തിരഞ്ഞെടുത്ത സ്‌കൂളുകളിൽ ജില്ലാ പ്രവേശനോത്സവം സംഘടിപ്പിച്ചു. രാവിലെ 11:30 കേരളത്തിലും കര്ണാടകയിലുമായി പ്രവർത്തിക്കുന്ന മുഴുവൻ അൽബിർ സ്‌കൂളുകളിലും പ്രവേശനോത്സവ പരിപാടികൾ നടന്നു. മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.



No comments