JHL

JHL

മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിന് ഇത്തവണയും നൂറു മേനി.

പുത്തിഗെ(www.truenewsmalayalam.com) : എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിന് മൂന്ന് മീഡിയമുകളിലും ഇക്കുറിയും നൂറുമേനി. കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്ന അണ്‍ എയ്ഡഡ് വിദ്യാലയമാണ് മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍. ഇംഗ്ലീഷ,് മലയാളം, കന്നട എന്നിങ്ങനെ മൂന്നു മീഡിയമുകളില്‍ ഇവിടെ പഠനം നടക്കുന്നുണ്ട്. ഈ വര്‍ഷെം 202 കുട്ടികളാണ് പരീക്ഷ എഴുതിയത്. മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിച്ച് നാട്ടിന്ന് അഭിമാനമായിരിക്കയാണ് മുഹിമ്മാത്ത് സ്‌കൂള്‍. 3 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും 1 വിദ്യാര്‍ഥി 9 വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്.

ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ച് സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ സ്‌കൂളാണ് മുഹിമ്മാത്ത്. കഴിഞ്ഞ ഒരുവര്‍ഷെത്തെ ഓണ്‍ലൈന്‍ പഠന കാലത്ത് ആയിരത്തിലേറെ വിഷയാധിഷ്ടിതമായ വീഡിയോകള്‍ നിര്‍മ്മിച്ച് വിദ്യാര്‍ഥികളിലെത്തിച്ച്

മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംസ്ഥാനത്തു തന്നെ മാതൃകയായിട്ടുണ്ട്.

മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും സ്‌കൂള്‍ മാനേജ്‌മെന്റും പി.ടി.എ കമ്മിറ്റിയും അഭിനന്ദിച്ചു.


No comments