കാറ്റും, മഴയും; കുമ്പള ടൗണിൽ മരം വീണ് വീട് തകർന്നു.
കുമ്പള(www.truenewsmalayalam.com) : കുമ്പള ടൗൺ ബദർ ജുമാ മസ്ജിദിന് സമീപം താമസിച്ചു വരുന്ന ഇബ്രാഹിമും, കുടുംബവും താമസിച്ചു വരുന്ന വീട്ടിലേക്ക് മരം കടപുഴകി വീണ് വീട് പൂർണമായും തകർന്നു. ഇന്ന്
ഉച്ചയോടെയാണ് സംഭവം.ജുമാ മസ്ജിദ് വളപ്പിലെ മരമാണ് വീട്ടിലേക്ക് വീണത്.
വീട്ടിൽ വീട്ടുകാർ ഉണ്ടായിരുന്നുവെങ്കിലും ആളപായമൊന്നുമില്ല.സംഭവമറിഞ്ഞു പോലീസും, നാട്ടുകാരും, ദേശീയപാത നിർമ്മാണ തോഴി ലാളികളും വീട്ടിലെത്തി മരം മുറിച്ച് മാറ്റി. റവന്യു അധിക്രതരെ വിവരം അറിയിച്ചിട്ടുണ്ട്.
Post a Comment