JHL

JHL

കുമ്പളയിൽ ഓവുചാൽ വൃത്തിയാക്കിയ മാലിന്യം നീക്കം ചെയ്തില്ല ; കനത്ത മഴ പെയ്താൽ ഓട വീണ്ടും അടയും

കുമ്പള (www.truenewsmalayalam.com) :  അടഞ്ഞുകിടന്ന ഓവ് ചാലിൽ നിന്ന്  നീക്കം ചെയ്ത മാലിന്യം ഓവുചാലിനരികിൽ തന്നെ ഉപേക്ഷിച്ചതായി പരാതി. 
കഴിഞ്ഞ ദിവസമാണ്  കുമ്പള ഹൈസ്‌കൂൾ റോഡിൽ അടഞ്ഞ് കിടന്നിരുന്ന ഓവ് ചാൽ പഞ്ചായത്ത് അധികൃതർ ജോലിക്കാരെ വെച്ച് വൃത്തിയാക്കിയത്. ടൗണിന്റെ പല ഭാഗങ്ങളിലും ഓവുചാൽ ഇല്ലാത്തത് കാരണം റോഡിലൂടെയാണ് മഴപെയ്താൽ വെള്ളം ഒലിച്ചു പോകുന്നത്.
മാലിന്യ സംസ്കരണത്തിന് പദ്ധതിയില്ലാത്ത കുമ്പള പഞ്ചായത്തിൽ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഇടക്ക് ശുചീകരണം നടക്കാറുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുമിഞ്ഞു കൂടി കിടക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച്‌ സംസ്കരണത്തിന് അയക്കാൻ എല്ലാ വാർഡിലും ഇരുമ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്ക വാർഡുകളിലും ശേഖരണം നടക്കുന്നില്ല. ഹരിത കർമ്മ സേനകളാണ് ഇത് ശേഖരിക്കേണ്ടത്. പക്ഷെ അത് വ്യവസ്ഥാപിതമായി നടക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. 

അതിനിടെയാണ് കഴിഞ്ഞ ദിവസം ഓവുചാൽ വൃത്തിയാക്കി മാലിന്യങ്ങൾ അവിടെത്തന്നെ ഉപേക്ഷിച്ച് പോയത്. ചാലിനരികിൽ നിന്ന് മാലിന്യം മാറ്റിയില്ലെങ്കിൽ ഓവ് ചാൽ വീണ്ടും പഴയപടിയാകും. 
 

No comments