JHL

JHL

മൊഗ്രാൽപുത്തൂരിൽ വ്യാപാരി വ്യവസായി സമിതി കൺവെൻഷനും ബോധവത്കരണ ക്ലാസ്സും നടത്തി.

മൊഗ്രാൽപുത്തൂർ(www.truenewsmalayalam.com) :  മൊഗ്രാൽ പുത്തൂർ വ്യാപാരി വ്യവസായി  സമിതി  മൊഗ്രാൽ പുത്തൂർ യൂണിറ്റ് കൺവെൻഷനും ബോധ വൽകരണ ക്ലാസും നടത്തി.  ജില്ല പ്രസിഡന്റ്‌ പി കെ ഗോപാലൻ  ഉൽഘടനം ചെയ്തു. ഹമീദ്  പഞ്ചം  അധ്യക്ഷത  വഹിച്ചു.   ലേബർ  ഓഫീസർ  അബ്ദുൽ സലാം  ബോധവത്കരണ  ക്ലാസ്സ്‌ നടത്തി.റിയാസ് ചൗകി  റിപ്പോർട്ട്‌ അവതരിപ്പിച്ചു., കെ എച്  മുഹമ്മദ്,ജാനകി  ഡി, എസ് എച്  ഹമീദ്,ഇക്ബാൽ സി മാർട്,ഹനീഫ്  തസ്‌ക്കൻറ്, പ്രസംഗിച്ചു. ഹകീം കമ്പാർ നന്ദി പറഞ്ഞു.

പുതിയ  ഭാരവാഹികളായി  ഹമീദ് പഞ്ചത്  (പ്രസിഡന്റ്‌),  ജാനകി  ഡി, അബ്ദുല്ല കടവത്, (വൈസ് പ്രസിഡന്റ്‌ ), റിയാസ് ചൗകി (ജനറൽ  സെക്രട്ടറി ), നൗഷാദ് മലബാർ, വിജയൻ  രക്‌തി ഫുഡ്‌ (ജോയിൻ സെക്രട്ടറി ),  സുരേഷ് ടി കെ  (ട്രഷറർ) തെരെഞ്ഞെടുത്തു


No comments