പെർളയിൽ തലക്ക് പരിക്കേറ്റ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
ബദിയടുക്ക(www.truenewsmalayalam.com) : പെർളയിൽ തലക്ക് പരിക്കേറ്റ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
ഏല്‍ക്കാന ബാളഗുളി സ്വദേശി ജനാര്‍ദന നായക്(46)നെയാണ് പെര്‍ള സ്‌കൂളിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെ പെര്‍ള ടൗണില്‍ ജനാര്‍ദനനായക് തലക്ക് പരിക്കേറ്റ നിലയില്‍ വീണുകിടക്കുന്നത് ചിലരുടെ ശ്രദ്ധയിൽ പെട്ടിരുന്നു, പിന്നീട് പെര്‍ള സ്‌കൂളിനടുത്ത് വീണ് കിടക്കുന്നത് കാണുകയും സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മരണപ്പെട്ടതായി മനസ്സിലാക്കിയത്.
കുഞ്ഞപ്പനായക്-ലക്ഷ്മി ദമ്പതികളുടെ മകനാണ്.
ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.
കൂലിതൊഴിലാളിയും അവിവാഹിതനുമായ ജനാര്‍ദനനായിക് വല്ലപ്പോഴുമാണ് വീട്ടിലേക്ക് പോകാറുള്ളൂ.
സഹോദരങ്ങള്‍: ബാലകൃഷ്ണനായക്, ഐത്തപ്പ, ഷീന, കേശവ, സരസ്വതി, സുമാവതി, പാര്‍വതി, പരേതരായ നാരായണ, അശോക.
Post a Comment