JHL

JHL

മൊഗ്രാൽ നാങ്കി കടപ്പുറത്തെ വെള്ളക്കെട്ട്; കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതിക്കായി ശ്രമം നടത്തും-എകെഎം അഷ്റഫ് എംഎൽഎ.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ നാങ്കി കടപ്പുറത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാർ പദ്ധതിക്കായി ശ്രമം നടത്തുമെന്ന് എകെ എം അഷ്റഫ് എംഎൽഎ അറിയിച്ചു.

നാങ്കി കടപ്പുറത്ത് വെച്ച് ജനപ്രതിനിധികളും, പ്രദേശവാസികളുമായി നടത്തിയ ചർച്ചയിലാണ് ഈ വിഷയത്തിൽ എംഎൽഎ നിലപാട് വ്യക്തമാക്കിയത്. വർഷങ്ങളായി മഴക്കാലത്ത് നാങ്കി കടപ്പുറം പ്രദേശവും, വീടുകളും വെള്ളത്തിൽ മുങ്ങുക പതിവാണ്.

 വലിയ ദുരിതമാണ് ഈ സമയത്ത് പ്രദേവാസികൾ നേരിടുന്നത്. ഇതിന് പരിഹാരമെന്നോണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും, ജലസേചന വകു പ്പിനെയും പ്രശ്നപരിഹാരത്തിന് സമീപിച്ചെങ്കിലും അനുകൂല നിലപാട് സ്വീകരിക്കാൻ അവർക്കാ യിട്ടില്ല. ത്രിതല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്വകാര്യ ഭൂമിയിൽ ഓവുചാലുകൾ നിർമ്മിക്കാൻ കഴിയില്ലെ ന്നതാണ് ഇതിന് കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. പ്രദേശം ഉദ്യോഗസ്ഥർ സന്ദർശിക്കു കയും ചെയ്തിരുന്നു.



 നാങ്കി കടപ്പുറം ഓവുചാലിനെ ബന്ധിപ്പിക്കുന്ന തരത്തിൽ തീരദേശ റോഡിന് സമീപത്തുകൂടി ഹാർബർ ഫണ്ട് ഉപയോഗിച്ച് ഡ്രൈനേജ് സംവിധാനം ഉണ്ടാക്കാനായാൽ പ്രശ്നത്തിന് പരിഹാരം കാണാനാവുമെന്ന പ്രതീക്ഷ പ്രദേശവാസികൾ ചർച്ചയിൽ മുന്നോട്ടുവെച്ചു. ഇതും കൂടി പരിഗണിക്കാമെന്ന് എംഎൽഎ യോഗത്തിൽ ഉറപ്പുനൽകി.


 ചർച്ചയിൽ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ-യൂസഫ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ, വാർഡ് മെമ്പർ കൗലത്ത് ബീവി, മുൻ പഞ്ചായത്ത് അംഗം  രമേശ് ഗാന്ധിനഗർ, ബി കെ അബ്ദുൽ ഖാദർ കൊപ്പളം, സിഎം ജലീൽ, റാഷിദ്‌ കടപ്പുറം, ബികെ അൻവർ, ഇബ്രാഹിം നാങ്കി, മുഹമ്മദ് കടപ്പുറം, ബികെ ആസിഫ്, ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.


No comments