JHL

JHL

കനത്ത മഴ; മംഗളൂരുവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

മംഗളൂരു(www.truenewsmalayalam.com) : കനത്ത മഴയെത്തുടർന്ന് മംഗളൂരുവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

കന്നഡ ഡെപ്യൂട്ടി കമ്മീഷണർ (ഡിസി) ഡോ. കെ.വി രാജേന്ദ്രയും ഉഡുപ്പി ഡിസി കുർമ റാവുവുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയത്.

കനത്ത മഴയെത്തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തിരുന്നു. 


No comments