JHL

JHL

വിദ്യാർഥികൾക്കും യാത്രക്കാർക്കും ഭീഷണിയായി കുമ്പള ബസ്റ്റാൻഡിൽ ഇരുമ്പുകമ്പി.

കുമ്പള(www.truenewsmalayalam.com) : കുമ്പള ബസ്റ്റാൻഡിൽ വേഗത നിയന്ത്രിക്കാൻ ഉണ്ടാക്കിയ ഹമ്പിൽ നിന്നും സിമന്റും ഇന്റർ ലോക് ചെയ്ത സിമന്റ് കട്ടയും ഇളകിയതിനാൽ ഉയർന്ന് വന്ന ഇരുമ്പുകമ്പി യാത്രക്കാർക്കും വിദ്യാർഥികൾക്കും ഭീഷണിയാകുന്നു. സ്റ്റാൻഡിലെ ഇന്റർലോക്കും, കോൺക്രീറ്റിന്റെ ഒരു ഭാഗവും ഇളകിയ തോടെയാണ് കമ്പി പുറത്ത് വന്നിരിക്കുന്നത്.

 ബസ്റ്റാൻഡിൽ ഇറങ്ങുന്ന യാത്രക്കാരും, വിദ്യാർഥികളും കമ്പി ശ്രദ്ധിക്കാതെ പോയാൽ  കാലിൽ തുളച്ചു  കയറാൻ പാകത്തിലാണ് ബസ് സ്റ്റാൻഡിൽ ഇരുമ്പുകമ്പി പൊങ്ങി നിൽക്കുന്നത്. സ്കൂൾ,കോളേജുകൾ തുറന്നതോടെ നൂറുകണക്കിന് വിദ്യാർഥികളാണ് ടൗണിലെത്തുന്നത്.

 ബസ്റ്റാൻഡിൽ എത്തുന്ന ബസ്സുകൾ കമ്പിയുടെ മുകളിലൂടെ പോകുമെങ്കിലും എപ്പോഴാണ് ടയറിൽ കയറുക എന്നും പറയാൻ കഴിയില്ല. അപകട സാധ്യത കണക്കിലെടുത്ത് ഇരുമ്പുകമ്പി മുറിച്ചുമാറ്റാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് ബസ്സ്റ്റാൻഡിലെ വ്യാപാരികളും, യാത്രക്കാരും, വിദ്യാർത്ഥികളും ആവശ്യപ്പെടുന്നത്.


No comments