JHL

JHL

കൃഷിയിലേക്കിറങ്ങി ജനപ്രതിനിധികളും നാട്ടുകാരും; കുമ്പളയിൽ "ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് തുടക്കമായി.

കുമ്പള(www.truenewsmalayalam.com) : സംസ്ഥാനത്ത് എല്ലാ കുടുംബങ്ങളിലും കാർഷികസംസ്കാരം വളർത്തിക്കൊണ്ടുവരികയും, ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുകയും, വിഷരഹിത ഭക്ഷണം ഉൽപാദിപ്പിക്കുക വഴി  ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിനുമാ യി സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന "ഞങ്ങളും കൃഷിയിലേക്ക് 'പദ്ധതിക്ക് കുമ്പളയിൽ തുടക്കമായി.

 തരിശുഭൂമിയിൽ പച്ചക്കറി കൃഷിക്ക് തുടക്കമിട്ട് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ- യൂസഫ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ബിന്ദു പി സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിതാ കെ മേനോൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു സംസാരിച്ചു.പിന്നീട് സദസ്സ് പ്രതിജ്ഞയുമെടുത്തു.

 ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ അഷ്റഫ് കർള, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ സബൂറ എം, ബി എ റഹ്മാൻ ആരിക്കാടി, നസീമാ -ഖാലിദ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ എ കെ ആരിഫ് എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാരിന്റെ കർഷകോ ത്തമ അവാർഡ് ജേതാവ് കെ ശിവാനന്ദയെ ഉപഹാരം നൽകി ആദരിച്ചു. കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി ഭാരവാഹികൾ, ക്ലസ്റ്റർ കൺവീനർമാർ, പൊതുപ്രവർത്തകർ, എന്നിവർ സംബന്ധിച്ചു. കൃഷി അസിസ്റ്റന്റ് ശ്രീജ ടി നന്ദി പറഞ്ഞു.


No comments